കോട്ടയം ജില്ലാ ആശുപത്രിക്ക് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ ആശുപത്രിക്ക് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. തോട്ടയ്ക്കാട് ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് വന്നിരുന്ന കല്ലൂ പറമ്പിൽ ബസ്സും അതേ ദിശയിൽ വന്ന ആൾട്ടോ കാറുമാണ് ഇടിച്ചത്.

video
play-sharp-fill

ബസ്സിന്റെ ഇടതുവശത്തുകൂടി മുന്നോട്ടെടുത്ത് കാർ അപ്രതീക്ഷിതമായി സൈഡിലേക്ക് ബസ് തിരിക്കുന്നതിനിടയിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആളപായമില്ല. കാറിന്റെ ഒരു വശം പൂർണമായും തകർന്നിട്ടുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് മനോരമ ജംഗ്ഷൻ മുതൽ ജില്ലാ ആശുപത്രി വരെ വാഹനഗതാഗതം തടസപ്പെട്ടു.

പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.