മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്; റദ്ദാക്കുന്നതിനെതിരായ ഹര്‍ജികള്‍ തള്ളി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ജയിംസ് മാത്യു, പൊതു പ്രവര്‍ത്തകന്‍ എ.എ. പൗലോസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി.

കേസ് തുടരുന്നതില്‍ കാര്യമില്ലെന്നും പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പൊതുപണമുള്‍പ്പെട്ട കേസല്ലാത്തതിനാല്‍ ഹര്‍ജിക്കാര്‍ക്ക് ഇടപെടാനാവില്ലെന്നും ഹര്‍ജികളില്‍ നടപടി തുടരുന്നത് കോടതി നടപടികളുടെ ദുരുപയോഗമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പിന്നീട് വ്യക്തമാക്കി. നടന്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ ഇന്‍കംടാക്സ് അധികൃതര്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് വനം വകുപ്പിന് കൈമാറി കേസ് എടുക്കുകയായിരുന്നു.