play-sharp-fill
ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് മടങ്ങവെ ട്രെയിനിൽ നിന്ന് വീണ് 24കാരന് ദാരുണാന്ത്യം; ഭർത്താവിന്റെ മരണമറിയാതെ ഭാര്യ കിലോമീറ്ററുകൾ ട്രെയിനിൽ യാത്ര ചെയ്തു; മരിച്ചത് തൃശ്ശൂർ സ്വദേശി

ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് മടങ്ങവെ ട്രെയിനിൽ നിന്ന് വീണ് 24കാരന് ദാരുണാന്ത്യം; ഭർത്താവിന്റെ മരണമറിയാതെ ഭാര്യ കിലോമീറ്ററുകൾ ട്രെയിനിൽ യാത്ര ചെയ്തു; മരിച്ചത് തൃശ്ശൂർ സ്വദേശി

സ്വന്തം ലേഖകൻ

കാസർകോട് : വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് മടങ്ങവേ ട്രെയിനിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. അപകടം നടന്ന്‌, ട്രെയിനിൽ കിലോമീറ്ററുകൾ യാത്ര ചെയ്ത ശേഷമാണ് ഭർത്താവിന്റെ മരണവിവരം ഭാര്യ അറിയുന്നത്. തിരുവനന്തപുരം – നേത്രാവതി എക്‌സ്പ്രസിലെ എസ് 3 കോച്ചിൽ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം.

തൃശൂർ പാവറട്ടി തൊയക്കാവ് വെസ്റ്റ് എഎൽപി സ്‌കൂളിനു സമീപം ഏറച്ചംവീട്ടിൽ അബ്ദുൽ ഖാദറിന്റെയും ബാനുവിന്റെയും മകൻ മുഹമ്മദലി (24)യാണു ട്രെയിനിൽ നിന്നും വീണു മരിച്ചത്. മുഹമ്മദലി മുംബൈയിലുള്ള കമ്പനിയിൽ വെബ് ഡിസൈനറാണ്. വിവാഹ വാർഷിക ആഘോഷങ്ങൾക്ക് ശേഷം ഭാര്യ മുംബൈ സ്വദേശിനി താഹിറയോടൊപ്പം ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിനിൽ വച്ച് ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാനായി പോയ മുഹമ്മദലി ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് ഭാര്യ മറ്റു കോച്ചുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മംഗളൂരു കങ്കനാടി ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണു ട്രെയിനിൽനിന്ന് ഒരാൾ വീണെന്ന കാര്യം അറിഞ്ഞത്. തുടർന്നു താഹിറ കാസർകോട് ജനറൽ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. 2017 നവംബർ 26ന് ആയിരുന്നു ഇവരുടെ വിവാഹം. വാർഷികാഘോഷത്തിനായി ദമ്പതികൾ ഒരു മാസം മുൻപാണ് തൃശൂരിലെത്തിയത്. മുഹമ്മദാലിയുടെ മൃതദേഹം കാസർകോഡ് ജനറൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.