കനത്തമഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണു; റോഡിലേക്ക് ഫ്ലക്സ് ബോര്‍ഡുകളും മറിഞ്ഞുവീണു; അങ്കമാലിയില്‍ വന്‍ നാശനഷ്ടം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കനത്ത മഴയിലും കാറ്റിലും അങ്കമാലിയില്‍ വന്‍ നാശനഷ്ടം.

മരങ്ങള്‍ കടപുഴകി വീണ് ദേശീയപാതയില്‍ വാഹന ഗതാഗതം തടസ്സപെട്ടു. റോഡിലേക്ക് ഫ്ലക്സ് ബോര്‍ഡുകളും മറിഞ്ഞുവീണു. മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടവുമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകീട്ട് നാല് മണിയോടെ തുടങ്ങിയ മഴ പെട്ടെന്ന് ശക്തിപ്പെടുകയായിരുന്നു. നഗരത്തിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത്. കനത്ത കാറ്റില്‍ ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ളെല്ലാം പാര്‍ക്ക് ചെയ്ത വണ്ടികളുടെ മുകളിലെക്ക് വീണു. മരങ്ങള്‍ കെട്ടിടങ്ങളുടെ മുകളിലെക്ക് വീണു.

നിരവധി വീടുകള്‍ക്ക് നാശമുണ്ടായി. ആര്‍ക്കും ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പൊലീസും ഫയര്‍ ഫോഴ്സും എത്തി സ്ഥലത്തെ മരങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണ് നിരവധി വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. ചില വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ക്ക് മുകളിലേക്ക് ഫ്ലക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അ​തേ​സ​മ​യം, അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ല്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ട്ട​യം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 40 കിലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.