ഇടുക്കിയിൽ അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്;കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മൂലമറ്റം സ്വദേശിനിയ്ക്കെതിരെ പോലീസ് കേസെടുത്തത്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി :ഇടുക്കിയിൽ അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് ഉടുമ്പന്നൂർ സ്വദേശി ബിബിന്റെ പരാതിയിൽ മൂലമറ്റം സ്വദേശി തങ്കമ്മയ്ക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെ ഇവർ അടുക്കളയിൽ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഭാര്യ വിദേശത്തായതിനാൽ അഞ്ചര വയസുള്ള മകളെയും നാലര വയസുള്ള മകനെയും പരിചരിക്കാനാണ് ബിബിൻ ജോലിക്കാരിയെ ഏർപ്പാടാക്കിയത്. ബിബിൻ കഴിഞ്ഞ ദിവസം മലയാറ്റൂർ തീർഥാടനത്തിന് പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ ആരുമില്ലാത്ത സമയത്താണ് വേലക്കാരി കുട്ടികളെ ഉപദ്രവിച്ചത്. അവൾ പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് ബിബിൻ പൊലീസിൽ പരാതി നൽകിയത്. ഒരു മാസത്തെ കരാറിൽ മൂന്ന് ദിവസം മുമ്പാണ് തങ്കമ്മ വീട്ടുജോലിക്കെത്തിയത്. ഇവർ ഇപ്പോൾ ഒളിവിലാണ്