കരുത്തോടെയും സന്തോഷത്തോടെയും അവൾ’; ഭാവനയ്‌ക്കൊപ്പമുള്ള തന്റെ മകൻ ഇസഹാക്കിന്റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

Spread the love

സ്വന്തം ലേഖകൻ

കരുത്തോടെയും സന്തോഷത്തോടെയും അവൾ’; ഭാവനയ്‌ക്കൊപ്പമുള്ള തന്റെ മകൻ ഇസഹാക്കിന്റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ.
ഭാവന കുഞ്ഞ് ഇസയെ കയ്യിലെടുത്ത് ഉമ്മവെക്കുന്നതാണ് ചിത്രം. ‘ഭാവന ചേച്ചിയുടെ സ്നേഹം’ എന്ന് തുടങ്ങുന്ന ഒരു കുറിപ്പോടെയാണ് നടൻ ചിത്രം പങ്കുവെച്ചത്.’ഭാവന ചേച്ചിയുടെ സ്നേഹം.

എന്റെ പ്രിയ സുഹൃത്തിനെ കാണാൻ എനിക്ക് സാധിച്ചില്ല. എന്നാൽ ഭാവന ചേച്ചിയുമായി ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് എന്റെ മകന് സാധിച്ചു. കരുത്തയും സന്തോഷവതിയുമായി അവളെ കാണുന്നതിൽ അതിയായ സന്തോഷം’, എന്ന് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്നക്കൂട് എന്ന സിനിമയിലാണ് കുഞ്ചാക്കോ ബോബനും ഭാവനയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. തുടർന്ന് ഹൃദയത്തിൽ സൂക്ഷിക്കാൻ, ലോലിപ്പോപ്പ്, പോളിടെക്ക്നിക്ക് തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും ഇരുവർക്കുമിടയിൽ മികച്ച സൗഹൃദമുണ്ട്.

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര വേളയിൽ ഒരു ആരാധകന്റെ ചോദ്യത്തിന് കുഞ്ചാക്കോ ബോബനെക്കുറിച്ച് ‘കളങ്കമില്ലാത്ത വ്യക്തി, എന്നും യുവാവ്’ എന്നാണ് ഭാവന അഭിപ്രായപ്പെട്ടത്.കുറച്ചുവര്‍ഷങ്ങളായി ഭാവന മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്കുളള തിരിച്ചു വരവിന് ഒരുങ്ങുകയാണ്.