മലയാളി നഴ്സുമാര്‍ക്ക് യുറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍; ജര്‍മനിക്ക് പിന്നാലെ യുകെയിലേക്കും നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലയാളി നഴ്സുമാര്‍ക്ക് യുറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍. ജര്‍മനിക്ക് പിന്നാലെ യുകെയിലേക്കും നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു.
നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡര്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പില്‍ വിന്‍ പദ്ധതി പ്രകാരമാണിത്.

ഇയോവില്‍ ഡിസ്ട്രിക്‌ട് ഹോസ്പിറ്റല്‍ എന്‍.എസ്.എച്ച്‌. ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് യു.കെ റിക്രൂട്ട്‌മെന്റിന്റെ ആദ്യഘട്ടമായി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. നഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും വന്‍തോതിലുള്ള ഒഴിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ബി.എസ്.സി, ജി.എന്‍.എം, മിഡ് വൈഫറി ഉദ്യോഗാര്‍ഥികള്‍ക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഒ.ഇ.ടി/ഐ.ഇ.എല്‍.ടി.എസ് പരീക്ഷാ ഫീസ്, സി.ബി.ടി ചെലവുകള്‍ തിരികെ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോ​ഗാര്‍ഥികള്‍ യു.കെയില്‍ എത്തി കഴിഞ്ഞാല്‍ ഒ.എസ്.സി.ഇ ടെസ്റ്റ് എഴുതുന്നതിനുള്ള സഹായവും ലഭിക്കും. എട്ട് മാസത്തിനുള്ളില്‍ ഒ.എസ്.സി.ഇ പാസാകേണ്ടതാണ്. ഇക്കാലയളവില്‍ 24,882 യൂറോവരെ ശമ്ബളം ലഭിക്കും. ഒ.എസ്.സി.ഇ നേടിക്കഴിഞ്ഞാല്‍ 25,665 മുതല്‍ 31,534 യൂറോ വരെ ശമ്ബളം കിട്ടും.

ജര്‍മനിക്ക് പുറമെ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നഴ്സിംഗ് റിക്രൂട്ടുമെന്റ് വ്യാപിക്കുന്നതിന്റെ ഭാഗമായാണ് നോര്‍ക്ക റൂട്ട്‌സ് യു.കെയിലേക്ക് നഴ്‌സുമാരെ അയക്കുന്നത്. പൂര്‍ണമായും സൗജന്യമായിരിക്കും റിക്രൂട്ട്‌മെന്റ്. അപേക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്ബരില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. 0091 880 20 12345 എന്ന നമ്ബരില്‍ വിദേശത്ത് നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്‌.