
സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലും ആറുമാനൂരിലുമായി ഇന്നലെ മൂന്ന് വാഹനാപകടങ്ങള്‍. ഒരാള്‍ക്ക് പരിക്ക്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ഷട്ടര്‍ കവലയ്ക്കു സമീപം ഇന്നലെ നിയന്ത്രണംവിട്ട കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്ന കിടങ്ങൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അപ്പച്ചന് പാറത്തൊട്ടിയിലിന് (61) പരിക്കേറ്റു. അപ്പച്ചന് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് അഞ്ച് അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു.
എതിര്‍ദിശയില്‍ വന്ന വനിതാ ഡോക്ടര്‍ ഓടിച്ചിരുന്ന കാറിലെ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ അവര്‍ പരിക്കില്ലാതെ രക്ഷപെട്ടു. ഇരുവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പച്ചന്റെ കാലിന് ഒടിവുണ്ട്. അപകടസമയത്ത് അതുവഴി വന്ന കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനും ജോമോന് ഇരുപ്പക്കാട്ടും ചേര്‍ന്ന് കാറിന്റെ ഗ്ലാസ് തകര്‍ത്താണ് അപ്പച്ചനെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനിടെ സജി മഞ്ഞക്കടമ്പന്റെ കൈക്കു മുറിവേറ്റു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂര്‍ വൈക്കം റോഡില്‍ വില്ലേജ് ഓഫീസിന് സമീപം കെഎസ്ആര്‍ടിസി ബസ് വാനിലിടിച്ചാണ് അപകടം ഉണ്ടായത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ബസിന്റെ പിന്‍വശം വാനിലിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റോഡില്‍ ആറുമാനൂരിന് സമീപം അപകട വളവില്‍ കാറുകള്‍ കൂട്ടിയിടിച്ചു. രാവിലെ എട്ടോടെയായിരുന്നു അപകടം. വാഹനയാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറുകള്‍ക്ക് ചെറിയ കേടുപാടുകളുണ്ട്.



