സർക്കാരിന്റെ മദ്യനയം ആശങ്കാജനകം: ജമാഅത്ത് കൗൺസിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മദ്യശാലകൾ ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് അധികാരത്തിൽ വന്ന ഇടതുമുന്നണി സർക്കാർ കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം ആശങ്കാജനകമായി വർധിപ്പിക്കുന്ന തരത്തിൽ കൊണ്ടുവന്ന പുതിയ മദ്യനയം ആപൽക്കരമായ സ്ഥിതി വിഷയത്തിലേക്ക് കേരളത്തെ കൊണ്ടെത്തിക്കും, അത് പുനഃപരിശോധിക്കാൻ തയ്യാറാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കോട്ടയം ജില്ല സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

ഐ.ടി മേഖലയിൽ മദ്യമാണ് വിനോദം എന്നുള്ള സർക്കാർ സമീപനം അപമാനകരമാണെന്നും മദ്യം മയക്കുമരുന്ന് ഉൾപ്പെടെയുള്ള സാമൂഹ്യ വിപത്തിൽ നിന്നും യുവജനങ്ങളെ അടക്കം സംരക്ഷിക്കേണ്ട സർക്കാർ താൽക്കാലിക ലാഭത്തിനു വേണ്ടി കേരളത്തിന്റെ മനുഷ്യവിഭവ ശേഷിയെ മദ്യത്തിൽ മയക്കി കിടത്താനുള്ള ശ്രമം തടയാൻ ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി ഉത്തരവാദിത്വമുള്ള ഓരോ പൗരനും തയ്യാറാകണമെന്നും യോഗം ആഹ്വാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുവാനും റമദാൻ മാസത്തിൽ റിലീഫ് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുവനും യോഗം തീരുമാനിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച് ഷാജി പത്തനംതിട്ട യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം.ബി അമീൻഷാ അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീർ, വി.ഓ അബുസാലി, തമ്പിക്കുട്ടി പാറത്തോട്, ടിപ്പു മൗലാനാ, ടി സി ഷാജി, എൻ.എ ഹബീബ്, സമീർ മൗലാനാ, സുബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.