
സ്വന്തം ലേഖിക
പാലക്കാട്: ലോറിയിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. നരിക്കുത്തി സ്വദേശി മൊയ്തീൻകുട്ടിയാണ് മരിച്ചത്. പാലക്കാട് നഗരത്തിലെ ഗ്ലാസ് വിൽപന ശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളികൾ തൊഴിലാളികൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വലിയ ഗ്ലാസ് പാളി ഇറക്കുന്നതിനിടെ ചില്ല് ചെരിഞ്ഞ് വീഴുകയായിരുന്നു. ചില്ലിനിടയിൽ കുടുങ്ങിയാണ് മൊയ്തീൻകുട്ടി മരിച്ചത്. ചില്ലിനിടയിൽ നിന്ന് മൊയ്തീൻകുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


