video
play-sharp-fill

മക്കളുടെ വിവാഹ ക്ഷണക്കത്തുകളുമായി മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ

മക്കളുടെ വിവാഹ ക്ഷണക്കത്തുകളുമായി മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ

Spread the love

സ്വന്തം ലേഖകൻ

ഗുരുവായൂർ: മക്കളുടെ വിവാഹ ക്ഷണക്കത്തുകൾ കണ്ണന് മുൻപിൽ സമർപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. മക്കളായ ഇഷയുടെയും ആകാശിന്റെയും വിവാഹക്ഷണക്കത്തുകൾ കണ്ണനു സമർപ്പിച്ചു പ്രാർത്ഥിച്ചു. സോപാനത്തു നെയ്, കാണിക്ക, കദളിക്കുല എന്നിവ സമർപ്പിച്ചു തൊഴുതു. മേൽശാന്തി കലിയത്ത് പരമേശ്വരൻ നമ്പൂതിരി പ്രസാദം നൽകി. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസിന് ക്ഷണക്കത്ത് കൈമാറി.

ആകാശ് അംബാനിയും ശ്ലോക മെഹ്ത്തയുമായുള്ള വിവാഹവും ഇഷ അംബാനിയും ആനന്ദ് പിരാമലുമായുള്ള വിവാഹവും 12ന് മുംബൈയിൽ നടക്കും. നവദമ്പതികളുമായി വീണ്ടും ദർശനത്തിനെത്തുമെന്നു മുകേഷ് അംബാനി ദേവസ്വം ചെയർമാനോടു പറഞ്ഞു. ഇളയ മകൻ ആനന്ദ് അംബാനി, റിലയൻസ് ഡയറക്ടർ പി.എം.എസ്.പ്രസാദ് എന്നിവരോടൊപ്പം കൊച്ചിയിൽനിന്നു ഹെലികോപ്റ്ററിൽ രാവിലെ 9.20 നാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെനിന്നു കാറിൽ ദേവസ്വത്തിന്റെ ശ്രീവൽസം ഗെസ്റ്റ്ഹൗസിലെത്തി. 10 ന് രാമേശ്വരം ക്ഷേത്രത്തിലേക്കു തിരിച്ചു. മുംബൈയിൽനിന്നു രാവിലെ തിരുപ്പതി ക്ഷേത്രദർശനം നടത്തിയാണു ഗുരുവായൂരിലെത്തിയത്.