കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ ; വീടുകൾക്ക് മുന്നിൽ പോസ്റ്റര്‍ പതിപ്പിച്ച് പ്രതിഷേധം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെങ്ങന്നൂര്‍: കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’. വീടുകൾക്ക് മുന്നിൽ പോസ്റ്റര്‍ പതിപ്പിച്ച് പ്രതിഷേധം.

വെണ്‍മണി പഞ്ചായത്തിലെ പുന്തല പമ്പൂപ്പടിയിലെ പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ എന്നാണ് പോസ്റ്ററിലെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ-റെയില്‍ പദ്ധതി ബോധവത്കരണത്തിനെത്തിയ സി.പി.എം നേതാക്കളെ നേരത്തെ പ്രദേശവാസികള്‍ തിരിച്ചയച്ചിരുന്നു. ഒരു ന്യായീകരണവും കേള്‍ക്കാന്‍ തയ്യാറല്ലെന്ന് കിടപ്പാടം വിട്ടിറങ്ങില്ലെന്നും നാട്ടുകാര്‍ പാര്‍ട്ടിക്കാരോട് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് പോസ്റ്ററുമായി നാട്ടുകാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

വെണ്‍മണി പഞ്ചായത്തില്‍ 1.7 കിലോമീറ്റര്‍ ഭാഗമാണ് നിര്‍ദിഷ്ട പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടര്‍ ഇതിനായി ഏറ്റെടുക്കേണ്ടിവരും.

മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകുമെന്നാണ് കണക്കുകള്‍.