
സ്വന്തം ലേഖകൻ
പാലാ: സിനിമാഭിനയത്തിന്റെയും ടി.വി.ചാനല്‍ അവതാരക വേഷത്തിന്റെയും തിരക്കുകള്‍ മാറ്റി വച്ച് മീനാക്ഷിയെന്ന അനുനയ അനൂപ് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാന്‍ കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി.
കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗ് തിരക്കുകളെ തുടര്‍ന്ന് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ നടന്ന ആദ്യ പരീക്ഷ എളുപ്പമായിരുന്നെന്ന് മീനാക്ഷി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുനയ അനൂപ് എന്ന സിനിമാ ബാലതാരം മീനാക്ഷിയെന്ന പേരിലാണ് പ്രശസ്തയായത്. യു.പി.സ്‌കൂള്‍തലം മുതല്‍ കിടങ്ങൂര്‍ എന്‍.എസ്.എസ്.
സ്‌കൂളിലാണ് പഠിക്കുന്നത്.
സ്‌കൂള്‍ യൂണിഫോമിലെത്തിയ ബാലതാരത്തെ അദ്ധ്യാപകരും സഹപാഠികളുമൊക്കെ അനുമോദിച്ചു. ഒട്ടേറെ ചിത്രങ്ങളില്‍ മീനാക്ഷി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഫ്ലവേഴ്സ് ടോപ്പ് സിംഗര്‍ അവതാരകയാണ്.