
കാക്കനാട് ഇരുമ്പനത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കൊച്ചി∙ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. നെട്ടൂർ പൂതേപ്പാടം നിസാം മൻസിലിൽ നവാസിന്റെ മകൻ മുഹമ്മദ് നിസാമുദ്ദീൻ (നിസാം–23) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 7.55ന് ഇരുമ്പനം പുതിയ റോഡ്–എസ്എൻ ജംക്‌ഷൻ റോഡിലായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാക്കനാട് ഭാഗത്തു നിന്നെത്തിയതായിരുന്നു നിസാമുദീൻ. നിസാമുദീന്റെ ബൈക്ക് എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് അതേ ദിശയിൽ വന്ന ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു.
സംഭവ സ്ഥലത്തു തന്നെ നിസാമുദീൻ മരിച്ചു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
സ്കൂട്ടർ യാത്രികനായ മനു രഞ്ജിത്തിനാണ് പരുക്കേറ്റത്. മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിസ്മയ ഇൻഫോപാർക്ക് സ്പാവോ കമ്പനി ജീവനക്കാരനാണ് നിസാമുദീൻ. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടമുണ്ടായത്.