
വേദി പങ്കിട്ട് ദിലീപും രഞ്ജിത്തും; ചെയര്‍മാനാകാന്‍ കെല്‍പ്പുള്ളയാള്‍ രഞ്ജിത്തെന്ന് പുകഴ്ത്തി നടന് ദിലീപ്
സ്വന്തം ലേഖകൻ
കൊച്ചി: ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വേദി പങ്കിട്ട് സംവിധായകൻ രഞ്ജിത്തും നടൻ ദിലീപും. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും ചടങ്ങിൽ പങ്കെടുത്തു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ആലുവ സബ്ജയിലിൽ സന്ദർശിച്ചത് യാദൃശ്ചികമാണെന്ന് നേരത്തെ രജ്ഞിത്ത് വിശദീകരിച്ചിരുന്നു.
ദിലീപിന് വേണ്ടി ഒരിടത്തും പോയി വക്കാലത്ത് പറഞ്ഞിട്ടില്ല. സബ്ജയിലിൽ എത്തി ദിലീപിനെ കണ്ടത് മുൻകൂട്ടി പദ്ധതിയിട്ടതല്ലെന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം. പ്രതികരണത്തിന് ശേഷം ദിലീപും രഞ്ജിത്തും വേദി പങ്കിടുന്നത് ഇതാദ്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെ പുകഴ്ത്തി നടന് ദിലീപ്. ചലച്ചിത്ര അക്കാദമി ചെയര്‍മാനാകാന്‍ യോഗ്യതയും സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് പറഞ്ഞു.
ഫിയോക് വേദിയിലായിരുന്നു ദിലീപിന്റെ പ്രശംസ. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിന് ആദിരിക്കുന്നതായിരുന്നു ഫിയോക് യോഗത്തില്‍ നടന്നത്.
‘അക്കാദമി ചെയര്മാന് എന്നത് നിസ്സാരമായിട്ടുള്ള ജോലിയല്ല. വലിയ ഉത്തരവാദിത്തമുള്ള ചുമതലയാണ്. ആര്‍ക്കും വേദനയുണ്ടാക്കാതെ എല്ലാവരേയും സമാന്തരമായി കൊണ്ടുപോകണം. നല്ല അറിവ് വേണം, എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം അത് നന്നായി കൈകാര്യം ചെയ്യും.’ ദിലീപ് പറഞ്ഞു.