ദേശീയ പണിമുടക്ക് ദിനത്തില്‍ തിരൂരില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: ദേശീയ പണിമുടക്ക് ദിനത്തില്‍ തിരൂരില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ 5 പേര്‍ അറസ്റ്റിലായി. സിഐടിയു, എസ്ടിയു, എഐടിയുസി പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ഓട്ടോ ഡ്രൈവറായ യാസറിന് നേരെയാണ് ആക്രമണമുണ്ടായത്. പണിമുടക്ക് ദിവസം രോഗിയുമായി പോകുകയായിരുന്നു യാസറിനെ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ വ്യാപകങ്ങളില്‍ വാഹനം തടയുന്നതും കടയടപ്പിക്കുന്നതുമടക്കം സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു.