സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഇന്ന് മുതല്‍; പരീക്ഷ എഴുതുന്നത് നാല് ലക്ഷത്തിലേറെ കുട്ടികള്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ ഇന്ന് തുടങ്ങും.
രാവിലെ 9.45 മുതല്‍ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലര്‍ വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും ഇന്ന് പരീക്ഷയ്ക്കിരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷ കേന്ദ്രങ്ങള്‍ ആണ്. ഇത്തവണ ഫോക്കസ് ഏരിയയില്‍ നിന്ന് 70% മാര്‍ക്കിനുള്ള ചോദ്യങ്ങളാണുള്ളത്.
ഏപ്രില്‍ 29വരെയാണ് പരീക്ഷ. മെയ് 3 മുതല്‍ 10 വരെയാണ് ഐടി പ്രാക്ടിക്കല്‍ പരീക്ഷ. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ.
മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക.
Third Eye News Live
0