play-sharp-fill
സർക്കാരിന്റെ പുതിയ മദ്യ നയത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭ;കൂടുതൽ മദ്യശാലകൾ തുറക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല  ;മദ്യവർജനമാണ് സഭ കാലാകാലങ്ങളായി അംഗീകരിച്ചു പോരുന്ന നിലപാടെന്നും അതിന് വിരുദ്ധമാണ് സ‍ർക്കാരിന്‍റെ പുതിയ മദ്യ നയമെന്നും  ഓർത്തഡോക്സ് സഭയുടെ വിമ‍ർശനം

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാന സ‍ർക്കാരിന്‍റെ പുതിയ മദ്യ നയത്തിലും സഭ ത‍ർക്കത്തിലെ നിലപാടിലും വിമർശനവുമായി ഓർത്തഡോക്സ് സഭ കൂടുതൽ മദ്യശാലകൾ തുറക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ തൃതീയൻ വ്യക്തമാക്കി.

മദ്യവർജനമാണ് സഭ കാലാകാലങ്ങളായി അംഗീകരിച്ചു പോരുന്ന നിലപാടെന്നും അതിന് വിരുദ്ധമാണ് സ‍ർക്കാരിന്‍റെ പുതിയ മദ്യ നയമെന്നുമാണ് ഓർത്തഡോക്സ് സഭയുടെ വിമ‍ർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭാ തർക്കത്തിൽ സ‍ർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നുവെന്നതാണ് ഓർത്തഡോക്സ് സഭയെ ചൊടിപ്പിച്ചിരിക്കുന്നത്. സഭാ തർക്കത്തിൽ സ‍ർക്കാർ നിയമനിർമാണം നടത്തിയാൽ നിയമപരമായി നേരിടുമെന്ന് ബസേലിയോസ് മാർത്തോമ്മ തൃതീയൻ വ്യക്തമാക്കി.

സുപ്രീംകോടതി വിധിക്ക് മുകളിൽ നിയമനിർമാണം നടക്കില്ലെന്നും നിയമനിർമാണം എന്തിനാണ് എന്ന് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.