play-sharp-fill
സ്വർണ്ണ വ്യാപാരത്തിൻ്റെ മറവിൽ പെൺകുട്ടികളെ കേസിൽ കുടുക്കുന്ന സംഭവം; അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി; യുവതികളുടെ പേരിൽ കള്ളക്കേസ് നല്കി ജിവിതം തകർക്കുന്നത് ജില്ലയിൽ നിരവധി സ്വർണ്ണക്കടകളുള്ള ഗ്രൂപ്പ്

സ്വർണ്ണ വ്യാപാരത്തിൻ്റെ മറവിൽ പെൺകുട്ടികളെ കേസിൽ കുടുക്കുന്ന സംഭവം; അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി; യുവതികളുടെ പേരിൽ കള്ളക്കേസ് നല്കി ജിവിതം തകർക്കുന്നത് ജില്ലയിൽ നിരവധി സ്വർണ്ണക്കടകളുള്ള ഗ്രൂപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിൽ സ്വർണ്ണ കച്ചവടത്തിൻ്റെ പേരിൽ യുവതികളെ കള്ളക്കേസിൽ കുടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുമാരനെല്ലൂർ സ്വദേശി കെ. ആർ സജിമോൻ മുഖ്യമന്ത്രിക്ക് പരാതി നല്കി.


വിവാഹ ആവശ്യത്തിന് സ്വർണ്ണം കടം കൊടുക്കുകയും ഈടായി വിവാഹം കഴിഞ്ഞു പോകുന്ന പെൺകുട്ടികളുടെ ചെക്ക് വാങ്ങിക്കുകയുമാണ് സ്വർണ്ണക്കടക്കാരുടെ രീതി. ടി ബി റോഡിൽ പ്രവർത്തിക്കുന്നതും ജില്ലയിലുടനീളം ബ്രാഞ്ചുകളുള്ളതുമായ സ്വർണ്ണക്കടക്കാരാണ് ഭീഷണിക്ക് പുറമേ കള്ളക്കേസും ഉണ്ടാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസമോ രണ്ട് മാസമോ മാത്രമാകും കടത്തിൻ്റെ കാലാവധി.
സമയത്ത് പണം കൊടുക്കാൻ സാധിക്കാതെ വന്നാൽ പെൺകുട്ടിയുടെ ചെക്ക് ഭീമമായ തുക എഴുതി ബാങ്കിൽ നൽകുകയും ചെറുക്കൻ വീട്ടുകാരെയടക്കം കടത്തിൻ്റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമാണ് സ്വർണ്ണക്കടക്കാരുടെ രീതി.

വിവാഹം ഉറപ്പിച്ചതും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരേയും കണ്ടെത്തി വിവാഹത്തിന് ആവശ്യമുള്ള സ്വർണ്ണം കടമായി നല്കാമെന്ന് ഓഫർ നല്കുകയാണ് ഇവർ ചെയ്യുന്നത്. ഇതിനായി ഇവർക്ക് ഏജൻ്റുമാരുമുണ്ട്.

സ്വർണ്ണം കടമായി നല്കുന്നതിനാൽ തന്നെ മറ്റു കടകളേക്കാൾ നാലിരട്ടി പണിക്കൂലിയാണ് ഇവർ വാങ്ങുന്നത്. സമയത്ത് പണം തിരികെ നല്കാൻ സാധിക്കാതെ വന്നതിൻ്റെ പേരിൽ നിരവധി പെൺകുട്ടികളാണ് ഇവരുടെ ചതിക്കുഴിയിൽ വീണ് കണ്ണീരുമായി കഴിയുന്നത്. വിവാഹം കഴിഞ്ഞ് പോകുന്ന പെൺകുട്ടിയുടെ ചെക്ക് ഈടായി വാങ്ങുന്നതിനാൽ തന്നെ വിവാഹം കഴിച്ചയക്കുന്ന വീടുകളിലെത്തി സ്വർണ്ണക്കടക്കാരും ഗുണ്ടകളും ഭീഷണിപ്പെടുത്തും.ഇതോടെ പെൺകുട്ടികളുടെ കുടുംബ ജീവിതം തന്നെ താറുമാറായ നിരവധി സംഭവങ്ങളാണ് ജില്ലയിലുള്ളത്.

പണയത്തിലിരിക്കുന്ന സ്വർണ്ണം എടുത്ത് മറിച്ചുവിൽക്കുന്നതിൻ്റെ മറവിലും വൻ തട്ടിപ്പാണ് ജില്ലയിൽ നടക്കുന്നത്. തട്ടിപ്പിന് കൂട്ട് നിൽക്കുന്നത് വൻകിട പണയ ഇടപാട് സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരാണ്. ഈ തട്ടിപ്പ് കച്ചവടത്തിലൂടെ വൻ തുകയാണ് ഇവർക്ക് കമ്മീഷനായി ലഭിക്കുന്നത്. തുടരും!