
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 157 വൃക്ക രോഗികൾക്ക് നൽകി.
ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈഡബ്ല്യൂസിഎ പ്രസിഡൻ്റ് മീന കുര്യൻ ജോയി ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രൊഫസർ. അന്ന ജോൺ, സിസ്റ്റർ. സ്ലോമോ, ജോസഫ് കുര്യൻ, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
കോട്ടയം വൈഡബ്ല്യൂസിഎയും, മങ്ങാട്ട് ബേബികുട്ടി ജോസഫിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അവരുടെ കുടുംബാംഗങ്ങളും കിറ്റ് സ്പോൺസർ ചെയ്തു.