അതിര്‍ത്തി സുരക്ഷ വിലയിരുത്താൻ ഉന്നതലയോഗം; കരസേന മേധാവിയും പങ്കെടുക്കും;നിലവിലെ സുരക്ഷ ക്രമീകരണങ്ങള്‍, മുന്നൊരുക്കങ്ങള്‍ അടക്കമുള്ളവയിലാണ് വിശദമായ കൂടിയാലോചനകള്‍ നടക്കുക

Spread the love

സ്വന്തം ലേഖിക

ദില്ലി: അതിര്‍ത്തി സുരക്ഷാ വിലയിരുത്തലിനുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ കരസേന മേധാവി എംഎം നരവനെ ഇന്ന് ലക്നൗവില്‍ എത്തും. മൂന്ന് ദിവസത്തെ യോഗത്തില്‍ കരസേനയിലെയും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

ഇന്ത്യ -ചൈന അതിര്‍ത്തിയിലേയും ഇന്ത്യാ- പാകിസ്ഥാൻ അതിർത്തിയിലേയും സുരക്ഷാ വിലയിരുത്തല്‍ ചർച്ച ചെയ്യാനായാണ് ലക്‌നോവിൽ യോഗം ചേരുന്നത്. ഇന്നലെ തുടങ്ങിയ യോഗത്തില്‍ കരസേനയിലെയും വ്യോമസേനയിലും ഉന്നത ഉദ്യോസ്ഥരാണ് പങ്കെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തില്‍ ഇന്ന് കരസേന മേധാവി എംഎം നരവനെ കൂടി പങ്കെടുക്കും. നിലവിലെ സുരക്ഷ ക്രമീകരണങ്ങള്‍, മുന്നൊരുക്കങ്ങള്‍ അടക്കമുള്ളവയിലാണ് വിശദമായ കൂടിയാലോചനകള്‍ നടക്കുക.