play-sharp-fill
ശബരിമല ദർശനത്തിന് പോയ യുവാവിന്റെ തിരോധാനം; പൊലീസ് അന്വേഷണം തൃപ്തികരമല്ല

ശബരിമല ദർശനത്തിന് പോയ യുവാവിന്റെ തിരോധാനം; പൊലീസ് അന്വേഷണം തൃപ്തികരമല്ല

സ്വന്തം ലേഖകൻ

പൂച്ചാക്കൽ: ശബരിമല ദർശനത്തിന് പോയ ചേർത്തല അരൂക്കുറ്റി സ്വദേശി പ്രദീപിന്റെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. 48 കാരനായ പ്രദീപിനെ കാണാതായിട്ട് പതിനൊന്നു ദിവസം കഴിഞ്ഞു. എല്ലാ മാസവും ഒന്നാം തീയതി അടുത്ത സുഹൃത്തിനോടൊപ്പമാണ് ശബരിമലയിൽ പോകാറുള്ള പ്രദീപ് ഇത്തവണ ഒറ്റയ്ക്കാണ് പോയത്.

ഓൺലൈനായി ടിക്കറ്റ് ബുക്കു ചെയ്താണ് കഴിഞ്ഞ 17ന് പുറപ്പെട്ടത്. പ്രദീപിന്റെ കാർ നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയിൽ കണ്ടെത്തി. എന്നാൽ ഓൺലൈൻ ടിക്കറ്റ് അവിടെ കാണിച്ചിട്ടില്ല. പ്രദീപ് നിലയ്ക്കലിൽ എത്തിയെന്ന് പറയുന്ന 17ന് അവിടുത്തെ സി.സി.ടി.വി പ്രവർത്തിച്ചിരുന്നില്ല. അതിനാൽ പ്രദീപ് ഇവിടെയെത്തിയോ എന്നതിന് വ്യക്തമായ ഒരു ഉത്തരം ലഭിക്കുന്നില്ല. അതേസമയം ചിട്ടി സ്ഥാപനം നടത്തുന്ന പ്രദീപിന് സാമ്പത്തിക ഇടപാടുകൾ ഉള്ളതിനാൽ ആ നിലയ്ക്കും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരൂക്കുറ്റി കേന്ദ്രമായി നടക്കുന്ന ‘സൗഭാഗ്യ’ ചിട്ടി സ്ഥാപനത്തിന്റെ മാനേജറായിരുന്നു പ്രദീപ്. തിരോധാനത്തിൽ ദുരൂഹതകൾ ഉള്ളതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി ചെക്ക് സംബന്ധിച്ച ചില പ്രശ്‌നങ്ങൾ ഉണ്ടായതായി സൂചനയുണ്ട്. ഇയാൾ മൊബൈൽ എടുക്കാത്തതിനാൽ ആ വഴിക്കും അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ശബരിമല ദർശനത്തിന് പോകുമ്പോൾ മൊബൈൽ ഫോൺ കൊണ്ടു പോകാറില്ലെന്ന് ബന്ധുക്കൾ പറയുന്നു.