സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും; ഓട്ടോ,ടാക്‌സി ചാർജ് വർധിപ്പിക്കാനും സാധ്യത

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. ഓട്ടോ,ടാക്‌സി ചാർജ് വർധിപ്പിക്കുന്നതിലും ഇന്ന് തീരുമാനമുണ്ടാകും. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. നിരക്ക് വർധിപ്പിക്കണമെന്ന തീരുമാനം ഇന്ന് വൈകിട്ട് ചേരുന്ന ഇടത് മുന്നണി യോഗം ചർച്ച ചെയ്യും.

ബസിന്റെ മിനിമം ചാർജ് 12രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുടെ ബസുടമകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. വിദ്യാർഥി കൺസഷൻ വർധിപ്പിക്കുന്നതിനോട് സർക്കാർ യോജിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോയുടെ മിനിമം നിരക്ക് 25 ൽ നിന്ന് 30 ആക്കിയേക്കും. ശേഷം ഓരോ കിലോമീറ്ററിനും 15 രൂപയുമാക്കി വർധിപ്പിക്കാനാണ് സാധ്യത.ടാക്‌സിയുടെ മിനിമം നിരക്ക് 175 ൽ നിന്ന് 210 രൂപയാക്കാമെന്നും ശിപാർശയുണ്ട്.

1500 സിസിക്ക് മുകളിലുള്ള ടാക്‌സികളുടെ മിനിമം നിരക്ക് 200 ൽ നിന്ന് 240 ആക്കിയേക്കും.കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 ആയും വർധിപ്പിക്കാനാണ് കമ്മറ്റി ശിപാർശ നൽകിയിട്ടുള്ളത്. സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ യോഗത്തിൽ ചർച്ചയ്ക്ക് വരും.

രാമചന്ദ്രൻ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറായിരിന്നു. ഇന്ന് ചേരുന്ന ഇടത് മുന്നണി യോഗം ചാർജ് വർധനവിന് അംഗീകാരം നൽകും.