play-sharp-fill
സ്ത്രീകളെ ഫോണിൽ ശല്യം ചെയ്ത ഇന്ത്യൻ എംബസി ജീവനകാരൻ പിടിയിൽ;സൗദി ഇന്ത്യൻ എംബസി ജീവനക്കാരനായ  ബാലരാമപുരം സ്വദേശിയാണ് പിടിയിലായത്  ;കഴിഞ്ഞ  ഒന്നര  വർഷമായി ഇയാൾ സ്ത്രീകളെ ഫോണിൽ ശല്യം ചെയ്തിരുന്നു

സ്ത്രീകളെ ഫോണിൽ ശല്യം ചെയ്ത ഇന്ത്യൻ എംബസി ജീവനകാരൻ പിടിയിൽ;സൗദി ഇന്ത്യൻ എംബസി ജീവനക്കാരനായ ബാലരാമപുരം സ്വദേശിയാണ് പിടിയിലായത് ;കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ സ്ത്രീകളെ ഫോണിൽ ശല്യം ചെയ്തിരുന്നു


സ്വന്തം ലേഖിക

തിരുവനന്തപുരം : സ്ത്രീകളെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത ഇന്ത്യൻ എംബസി ജീവനകാരൻ പിടിയിൽ. സൗദി ഇന്ത്യൻ എംബസി ജീവനക്കാരൻ ബാലരാമപുരം തേമ്പാമൂട് സ്വദേശി പ്രണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ്.


തിരുവനന്തപുരം റൂറൽ സൈബർ പൊലീസാണ് പ്രണവിനെ അറസ്റ്റ് ചെയ്തത്. പ്രണവിനെതിരെ വിമാനത്താവളത്തിൻ ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരുന്നു. പ്രതി വിമാനത്താവളത്തിൽ എത്തിയതോടെ ജീവനക്കാർ തടഞ്ഞുനിർത്തി പൊലീസിനെ ഏൽപ്പിച്ചു. കഴിഞ്ഞ 1.5 വർഷമായി ഇയാൾ സ്ത്രീകളെ ഫോണിൽ ശല്യം ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സൈബർ പൊലീസിൽ ഇയാൾക്കെതിരെ പരാതി നിലനിൽക്കുന്നുണ്ട്. ഇന്റർനെറ്റ് കോൾ, വിദേശ നമ്പർ എന്നിവ ഉപയോഗിച്ചുമാണ് പ്രതി സ്ത്രീകളെ ശല്യം ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏതാനം മാസങ്ങളായി പ്രണവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ നാട്ടിൽ എത്തിയത്.