play-sharp-fill
ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനമേറ്റതിൽ അന്വേഷണം;  പാ​ല​ക്കാ​ട് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി കെ. വിജയകുമാര്‍ രാജിവച്ചു

ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനമേറ്റതിൽ അന്വേഷണം; പാ​ല​ക്കാ​ട് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി കെ. വിജയകുമാര്‍ രാജിവച്ചു

സ്വന്തം ലേഖിക

പാ​ല​ക്കാ​ട്: ശി​ശു പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി കെ. വിജയകുമാര്‍ രാജിവച്ചു. ഇയാൾക്കെതിരെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി. കു​ട്ടി​ക​ള്‍​ക്കു മ​ര്‍​ദ​ന​മേ​റ്റ​തി​നെ കു​റി​ച്ചു ജി​ല്ല ക​ള​ക്ട​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജി. ശിശുപരിചരണ കേന്ദ്രത്തിലെ ആയയാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.


അ​നാ​ഥ​രാ​യ ന​വ​ജാ​ത ശി​ശു​ക്ക​ള്‍ മു​ത​ല്‍ 5 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളെ​യാ​ണ് അ​യ്യ​പു​ര​ത്ത് ശി​ശു പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ല്‍ താ​മ​സി​പ്പി​ക്കു​ന്ന​ത്. വിജയകുമാര്‍ കുട്ടികളെ പല തവണയായി സ്‌കെയില്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണില്‍ സംസാരിക്കുമ്പോള്‍ കുട്ടികള്‍ കരയുന്നതാണ് മര്‍ദ്ദിക്കാന്‍ കാരണമെന്ന് ആയ പറഞ്ഞു. സ്‌​കെ​യി​ല്‍ വ​ച്ചാ​ണ് കു​ഞ്ഞു​ങ്ങ​ളെ ത​ല്ലു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് നേ​ര​ത്തെ പാ​ര്‍​ട്ടി​ക്കു പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണ് ജി​ല്ലാ ക​ളക്ട​റെ സ​മീ​പി​ച്ച​ത്. ഇയാൾ പതിവായി ഇവിടം സന്ദർശിച്ചിരുന്നു.

പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജി​ല്ല ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫി​സ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. അ​ടു​ത്ത ദി​വ​സം അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കൈ​മാ​റും. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ ല​ഭി​ക്കു​മെ​ന്നും കള​ക്ട​ര്‍ അ​റി​യി​ച്ചു. സി.പി.എം തെക്കേത്തറ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വിജയകുമാര്‍. സംഭവത്തില്‍ മുമ്പ് പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ആയ കളക്ടറെ സമീപിച്ചത്. വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്.