നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്
സ്വന്തം ലേഖകൻ
ശബരിമല: നിയന്ത്രണങ്ങൾക്കും പ്രതിഷേധത്തിനും ഇളവ് വന്നതോടെ ശബരിമലയിൽ ഭക്തജനത്തിരക്കേറുന്നു. തീർത്ഥാടനം തുടങ്ങിയ ശേഷം ആദ്യമായി നടപ്പന്തൽ നിറഞ്ഞു കവിഞ്ഞു. ആദ്യദിവസങ്ങളിലുണ്ടായ തീർത്ഥാടകരുടെ കുറവ് ഇനി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.
മണ്ഡലകാലത്ത് ഭക്തജന തിരക്ക് ഏറ്റവുമധികം അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്നലെ. രാത്രി 7 മണി വരെ 47000 ത്തിൽ അധികം തീർത്ഥാടകർ സന്നിധാനത്തെത്തി. നടപ്പന്തൽ നിറഞ്ഞു കവിഞ്ഞു. നെയ്യഭിഷേകത്തിനും കനത്ത തിരക്കായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവധിയായിട്ടും ശനി,ഞായർ ദിവസങ്ങളിൽ പ്രതീക്ഷിച്ചത്ര ഭക്തരെത്താഞ്ഞത് അധികൃതരെ ആശങ്കയിലാക്കിയിരുന്നു. പ്രതിഷേധങ്ങൾ അടങ്ങിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകർ എത്തുമെന്നതിന്റെ സൂചനയാണ് ഇന്നത്തെ തിരക്ക്. മലയാളി തീർത്ഥാടകരേക്കാൾ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരാണ് കൂടുതൽ. പൊലീസിന്റെ നിയന്ത്രണങ്ങൾ ബുദ്ധിമുട്ടിക്കുന്നില്ലെന്നും സുഗമമായിരുന്നു ദർശനമെന്നും ഭക്തർ പറഞ്ഞു.