ട്യൂഷൻ പഠിക്കാനെത്തിയിരുന്ന പത്തു വയസുകാരിക്ക് നേരെ നിരന്തരം ലൈംഗിക ആക്രമണം; പത്തനംതിട്ടയിൽ എഴുപത്തിരണ്ടുകാരൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: വെച്ചൂച്ചിറയിൽ ചെറുമകളുടെ അടുത്ത് ട്യൂഷന് വന്നിരുന്ന പത്തു വയസുകാരിക്ക് നേരെ ഒരു വർഷത്തിലധികമായി ലൈംഗികാതിക്രമം നടത്തിയിരുന്ന എഴുപത്തി രണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെച്ചൂച്ചിറ ചേത്തക്കൽ കാക്കാരിക്കൽ വീട്ടിൽ പൊടിയൻ എന്ന് വിളിക്കുന്ന സൈമൺ (72) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ചെറുമകളുടെ അടുത്ത് ട്യൂഷനായെത്തിയ ബാലികയെയാണ് കഴിഞ്ഞ ഒരു വർഷത്തോളമായി പലവട്ടം ഇയാള്‍ പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡന വിവരം ആരോടും പറയരുതെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീടും ഇയാൾ പീഡനം തുടർന്നിരുന്നു.

25ന് ചൈൽഡ്‌ലൈനിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വെച്ചൂച്ചിറ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി, വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിയ്ക്കുകയായിരുന്നു.

പോക്സോ നിയമപ്രകാരം എടുത്ത കേസിൽ പ്രതിയെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിശദമായ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

റാന്നി ഡിവൈ.എസ്‌പി മാത്യു ജോർജിന്റെ നിർദേശാനുസരണം പെരുമ്പെട്ടി പൊലീസ് ഇൻസ്പെക്ടർ ജോബിൻ ജോർജ് തുടർ നടപടികൾ സ്വീകരിച്ചു. അന്വേഷണ സംഘത്തിൽ എസ്‌ഐ സണ്ണിക്കുട്ടി, എഎസ്ഐ സുഭാഷ്, സി.പി.ഓമാരായ അലക്സ്, സുമിൽ, ആശാ ഗോപാലകൃഷ്ണൻ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.