play-sharp-fill
കുര്യൻ സെബാസ്റ്റ്യന് യാത്രയയപ്പ് നൽകുന്നു

കുര്യൻ സെബാസ്റ്റ്യന് യാത്രയയപ്പ് നൽകുന്നു

സ്വന്തം ലേഖകൻ

പാല: കെ എസ് ഇ ബിയിലെ -24 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം വിരമിക്കുന്ന കെ എസ് ഇ ബി ഓഫി സേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവും പാലാ പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ കുര്യൻ സെബാസ്റ്റ്യന് യാത്രയയപ്പ് നൽകുന്നു.


ഏറ്റുമാനൂർ വ്യാപാര ഭവനിൽ വച്ച് ഇലക്ട്രിസിറ്റി എപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇൻഡ്യയുടെ നേതൃത്വത്തിൽ ശനിയാഴ്ച 3 മണിക്കാണ് ചടങ്ങ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1998-ൽ അസിസ്റ്റന്റ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചതു മുതൽ KSEB ഓഫീസേഴ്സ് അസോസിയേഷന്റെ ഭാരവാഹിയായും ജനറേഷൻ ,ട്രാൻസ്മിഷൻ, സിസ്ട്രിബ്യൂഷൻ മേഖലകളിൽ കാര്യക്ഷമമായും, മാതൃകാപരമായും പ്രവർത്തനം നടത്തിയ ഓഫീസറാണ് അദ്ദേഹം .

ഏറ്റുമാനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം എം.പി ശ്രീ. തോമസ് ചാഴിക്കാടൻ മുഖ്യ അതിഥിയായിരിക്കും. പൗര പ്രമുഖരും വിവിധ സംഘടകളുടെ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.