ലോറി ഗട്ടറിൽ വീണു; കൊമ്പൻ നെഞ്ചിൽ ചവിട്ടി: ചങ്ങനാശേരി സ്വദേശിയായ പാപ്പാന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
ചങ്ങനാശേരി: ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. ചങ്ങനാശേരി മോർക്കുളങ്ങര സിഎസ് രാധാകൃഷ്ണൻ ചെട്ടിയാരുടെ മകൻ അനൂപാണ് മരിച്ചത്. എന്നാൽ ആന അബദ്ധവശാൽ ലോറിയുടെ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന പാപ്പാൻനെ ചവിട്ടുകയായിരുന്നു.
ചേർത്തലയിൽനിന്ന് ലോറിയിൽ തിരുവല്ലയിലേക്ക് കൊണ്ടുപോവുകയായിരുന്ന ചുരൂവർമഠം രാജശേഖരൻ എന്ന ആനയാണ് ചവിട്ടിയത്. ലോറിയുടെ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു അനൂപ്. അതേസമയം ലോറി റോഡിലെ ഗട്ടറിൽ വീണപ്പോൾ അനൂപ് ആനയുടെ കാലുകൾക്കിടയിലേക്കു തെന്നിനീങ്ങുകയായിരുന്നു. തുടർന്ന് ആന നെഞ്ചിൽ ചവിട്ടി. മാമ്പുഴക്കരി ഭാഗത്ത് ഞായറാഴ്ച പുലർച്ചെയാണു സംഭവം. കാബിനിലായിരുന്ന മറ്റു പാപ്പാന്മാർ ആനയുടെ അസ്വാഭാവിക പെരുമാറ്റം കണ്ടാണ് ശ്രദ്ധിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0