Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം:
രാജ്യസഭാ യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ജെബി മേത്തര്‍ പണം കൊടുത്താണ് സീറ്റ് വാങ്ങിയതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്.

ന്യൂനപക്ഷ സമുദായ അംഗമായ എ എ റഹീമിന് ബദലായി മറ്റൊരു ന്യൂനപക്ഷ അംഗത്തെ കോണ്‍ഗ്രസ് കളത്തില്‍ ഇറക്കുകയായിരുന്നുവെന്നും അസീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍വൈഎഫിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു അസീസിന്‍റെ ആരോപണം.

എന്നാല്‍ കോണ്‍ഗ്രസ് ജെബി മേത്തരെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയത് പേയ്‌മെന്റ് സീറ്റിലൂടെയാണെന്ന് പരാമര്‍ശം നടത്തിയെന്ന കാര്യം പിന്നീട് എ.എ.അസീസ് നിഷേധിച്ചു. പറയാത്ത കാര്യമാണ് പ്രചരിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

രാജ്യസഭാ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് ന്യൂനപക്ഷ അംഗത്തെ നിര്‍ത്തിയപ്പോള്‍ യുഡിഎഫും അതേവഴി പിന്തുടര്‍ന്നുവെന്നത് ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പല പ്രചാരണവും നടക്കുന്നു എന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുന്‍ കെപിസിസി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തര്‍.

ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായ ജെബി 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.