കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ വയോധിക മരിച്ച നിലയിൽ; 12ാം നിലയിൽ നിന്ന് താഴേക്ക് ചാടിയതെന്ന് സംശയം

Spread the love

സ്വന്തം ലേഖിക
കൊച്ചി: കൊച്ചിയിലെ ഇടപ്പള്ളിയിൽ ഫ്ലാറ്റിൽ വയോധിക മരിച്ച നിലയിൽ. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 63 കാരിയായ ചന്ദ്രികയാണ് മരിച്ചത്.

video
play-sharp-fill

12ാം നിലയിൽ നിന്ന് ഇവർ താഴേക്ക് ചാടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവിനൊപ്പം ദുബായിൽ താമസിക്കുന്ന ഇവർ ചികിത്സയ്ക്കായാണ് കൊച്ചിയിൽ എത്തിയത്. രാവിലെ നടക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ഇവരുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്.