
സ്വന്തം ലേഖിക
കോട്ടയം :വിജയപുരം പഞ്ചായത്തിൽ നെസ്ലെ ഇന്ത്യ ലിമിറ്റഡിന്റെ സി എസ ആർ ഫണ്ട് ഉപയോഗിച്ച് കോവിഡ് ബാധിച്ച സാമ്പത്തികമായി പിന്നോക്ക അവസ്ഥയിൽ ഉള്ള 1000 കുടുംബങ്ങൾക്ക് 1500 രൂപയിലധികം വിലയുള്ള കിറ്റ് നൽകി.10 kg മട്ട അരിയും പലവ്യഞ്ജനങ്ങളും ഒരു ലിറ്റർ വെളിച്ചെണ്ണയും അടങ്ങിയ ഭക്ഷ്യ കിറ്റ് ആണ് നൽകിയത്.
വിതരണോത്ഘാടനം കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണനും കോട്ടയം കളക്ടർ പി . ക. ജയശ്രീ ഐ എ എസ് ഉം ചേർന്ന് സംയുക്തമായി നിർവഹിച്ചു.ജില്ലയിലെ വിവിധ സാമൂഹ്യ പദ്ധതികളിൽ നെസ്ലെ യുടെ പങ്കാളിത്തം വിസ്മരിക്കാൻ പറ്റാത്തത് ആണെന്ന് കളക്ടർ പ്രസംഗത്തിൽ പറഞ്ഞു. പ്രളയകാലത്തും കോവിഡ് സമയത്തും രണ്ടു കോടിയിൽ അധികം രൂപ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നെസ്ലെ കോട്ടയം ജില്ലയിൽ ചിലവഴിച്ചിട്ടുണ്ട് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരം പ്രവർത്തികൾ സമൂഹത്തിന്റെ ആവശ്യം ആണെന്ന് എം എൽ എ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് . V. T. സോമൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് രജനി സന്തോഷ് സ്വാഗതം പറയുകയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, നെസ്ലെ ഇന്ത്യയുടെ കോർപ്പറേറ്റ് അഫയേഴ്‌സ് മാനേജർ ജോയി സക്കറിയ എന്നിവർ പദ്ധതി വിശദീകരണം നടത്തി. സുരേഷ് ബാബു, സാറാമ്മ തോമസ്, കുര്യൻ വർക്കി, ഷിലു തോമസ്, മനോജ് കുമാർ JCI, ശ്യംമോഹൻ JCI, തുടങ്ങിയവർ പ്രസംഗിച്ചു.



