വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് മൂന്നാറിൽ ഇടി മിന്നലേറ്റ് മരിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

അടിമാലി: മൂന്നാറിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു . മൂന്നാർ സന്ദര്‍ശിക്കുന്നതിനിടെ ചിത്തിരപുരം വ്യൂ പോയിന്റ് നു സമീപം കാഴ്ചകള്‍ കണ്ടിരുന്ന നാല്‍വര്‍ സംഘത്തില്‍ ഒരാളാണ് ഇടിമിന്നലേറ്റ് മരിച്ചത് .

വൈകിട്ട് 5.45 നാണ് സംഭവം തൃശ്ശൂര്‍ കുരിയച്ചിറ സ്വദേശി കുന്നന്‍കുമരത്ത് ലൈജു ജോസ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൃശ്ശൂര്‍ പടവരാട് സ്വദേശി സുമന്‍ സൈമനും (34) ഇടിമിന്നലില്‍ കാലിന് പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച പകലോടെയായിരുന്നു നാല്‍വര്‍സംഘം മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയത്. ചിത്തിരപുരം വ്യൂ പോയിന്റ് സമീപം പാറയില്‍ കയറിയിരുന്ന് ചിത്രം പകര്‍ത്തുന്നതിനിടെയാണ് ഇടിവെട്ടേറ്റത്.

തൃശ്ശൂരില്‍ മെഡിക്കല്‍ റപ്പായി ജോലി ചെയ്യുകയായിരുന്നു ലൈജു ജോസ്. ജോസ് – ലൈല ദമ്ബതികളുടെ മകനാണ്. സഹോദരന്‍ ജിതു.കാലിന് ഗുരുതരമായി പരിക്കേറ്റ സുമന്‍ സൈമണെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലൈജു ജോസിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.