
സ്വന്തം ലേഖിക
മലപ്പുറം: മത്സരത്തിനിടെ താൽക്കാലിക ഫുട്ബോൾ ഗാലറി തകർന്നു വീണു. ഗാലറിയിലുണ്ടായിരുന്ന നൂറോളം പേർക്ക് പരുക്കേറ്റെന്നാണ് വിവരം. വണ്ടൂരിനു സമീപം പൂങ്ങോട് മൈതാനത്താണ് അപകടം.
യുണെറ്റഡ് എഫ്സി നെല്ലിക്കുത്തും റോയൽ ട്രാവൽസ് എഫ്സി കോഴിക്കോടും തമ്മിലുള്ള ഫൈനൽ മത്സരത്തിനിടെ ശനിയാഴ്ച രാത്രി 9.45നാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടായിരത്തിലധികം പേരുണ്ടായിരുന്ന ഗാലറിയാണ് തകർന്നു വീണത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. പരുക്കേറ്റവരെ വണ്ടൂരിലേയും നിലമ്പൂരിലെയും ആശുപത്രികളിലേക്ക് മാറ്റി.



