സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരസഭ മുൻ അധ്യക്ഷൻ വേളൂർ കല്ലൂർ ഹൗസ് സണ്ണി കല്ലൂർ(68) അന്തരിച്ചു. ഞായറാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ തിരുനക്കര ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. 2000 മുതൽ 2003 വരെയും, 2010 മുതൽ 2012 വരെയും നഗരസഭയുടെ അധ്യക്ഷനായിരുന്നു. മൃതദേഹം നാഗമ്പടം എസ്.എച്ച് ആശുപത്രിമോർച്ചറിയിലേയ്ക്ക് മാറ്റും.
നഗരസഭ അധ്യക്ഷനായിരിക്കെ കോട്ടയം നഗരത്തെ മാലിന്യ മുക്തമാക്കുന്നതിനായി സണ്ണി കല്ലൂർ നിരവധി പദ്ധതി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു.
നിലവിൽ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാ്ണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി, കെപിസിസി അംഗമായും പ്രവർത്തിച്ചുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട്, കർഷക കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയ രംഗത്ത് എത്തി. അഞ്ചു തവണയായി ഇരുപത്തിയഞ്ച് വർഷത്തോളം കോട്ടയം നഗരസഭ കൗൺസിലറായിരുന്നു. കഴിഞ്ഞ തവണ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മത്സര രംഗത്തു നിന്നു മാറി നിൽക്കുകയായിരുന്നു. ഉമ്മൻചാണ്ടി, കെ.സി ജോസഫ് അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം സജീവ സാന്നിധ്യമായി സണ്ണി കല്ലൂർ നഗരത്തിലുണ്ടായിരുന്നു.