
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍.
കോവിഡ് പോസിറ്റീവായാല്‍ ജീവനക്കാര്‍ക്ക് ഇനി ഏഴ് ദിവസം വര്‍ക്ക് ഫ്രം ഹോം ലഭിക്കുകയുള്ളു.
വര്‍ക്ക് ഫ്രം ഹോം സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് അഞ്ച് ദിവസം സ്പെഷ്യല്‍ ലീവ് ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡി പോസിറ്റീവായി അഞ്ച് ദിവസം കഴിഞ്ഞ് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് ഓഫീസില്‍ ഹാജരാവണം കോവിഡ് നെഗറ്റീവ് ആയില്ലെങ്കില്‍ രണ്ട് ദിവസത്തേക്ക് കൂടി മറ്റ് എലിജിബിള്‍ ലീവ് ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
മുഴുവന്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഉത്തരവ് ബാധകമാണ്.



