
സ്വന്തം ലേഖിക
കോട്ടയം:സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം നടന്ന കോട്ടയം മാടപ്പള്ളിയിൽ യു.ഡി.എഫ് നേതാക്കൾ സന്ദർശനം നടത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെത്തിത്തല, ഉമ്മൻ ചാണ്ടി, പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സിൽവർ ലൈൻ സമരത്തിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാലും സമരം ശക്തമായി മുന്നോട്ട് പോകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാക്കിന് എല്ലില്ലാത്ത എന്ത് ക്രൂരതയും കാണിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം ഇവിടേക്ക് കൊണ്ടുവന്നിരിക്കുകയാണ്. നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനമാണ് ഇന്നലെ മാടപ്പള്ളിയിൽ നടന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
നാട്ടുകാരുടെയും സമര സമിതിയുടെയും കനത്ത പ്രതിഷേധത്തിനിടെ ഇന്നലെ കോട്ടയം മാടപ്പള്ളിയിൽ സ്ഥാപിച്ച സിൽവർലൈൻ സർവേക്കല്ലുകൾ രാവിലെ പിഴുത് മാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു.



