ചങ്ങനാശ്ശേരിയിൽ കെ-റെയില്‍ വിരുദ്ധസമിതിയുടെ ജനകീയ പ്രതിഷേധത്തിനിടെ മാധ്യമ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യാന്‍ ശ്രമം

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധസമിതിയുടെ ജനകീയ പ്രതിഷേധത്തിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡിവൈ.എസ്.പി നിര്‍ദേശിച്ചതില്‍ പ്രതിഷേധം.

ദീപിക ലേഖകന്‍ ബെന്നി ചിറയില്‍, ജന്മഭൂമി ലേഖകന്‍ സജി തിനപ്പറമ്പിൽ എന്നിവരെ അറസ്റ്റ് ചെയ്തുനീക്കാനാണ് ഡിവൈ.എസ്.പി പൊലീസുകാരോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് മറ്റ് പൊലീസുകാര്‍ ഇടപെട്ട് ഇത് തടയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കുമെതിരെ നടത്തുന്ന അതിക്രമത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ഡിവൈ.എസ്.പി തിരിഞ്ഞത്.