
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാല് വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ. ലിറ്ററിന് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് മില്‍മയുടെ ആവശ്യം.
മില്‍മ എറണാകുളം മേഖല യൂണിയന് ചെയര്മാന് ജോണ്‍ തെരുവത്ത് ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ചിഞ്ചുറാണിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. 45 രൂപ മുതല്‍ 50 രൂപ വരെയാണ് ഇപ്പോള്‍ ഒരു ലിറ്റര്‍ പാലിന് ചെലവ് വരുന്നതെന്ന് നിവേദനത്തില്‍ പറയുന്നു.
കാലിത്തീറ്റയുടെ വില കുതിച്ചു കയറുന്ന സാഹചര്യത്തില്‍ കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


