
സ്വന്തം ലേഖിക
ഇടുക്കി:കട്ടപ്പനയിൽ മരുമകന്റെ കഴുത്തിൽ കത്തികൊണ്ട് വെട്ടിയ അമ്മായി അച്ഛൻ പോലീസ് പിടിയിലായി . കട്ടപ്പനയിൽ ബുധനാഴ്ച്ച രാത്രി 10 ഓടെയാണ് സംഭവം നടന്നത്.
കട്ടപ്പനക്ക് സമീപം എസ്.എൻ. ജംക്ഷനിൽ താമസിക്കുന്ന വേലമ്മാവുകുടിയിൽ ബാബു (58)
ആണ് അറസ്റ്റിലായത്. ഇയാളുടെ മകളുടെ ഭർത്താവ് റാന്നി സ്വദേശി മനോജിനാണ് വെട്ടേറ്റത്.
പരുക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാബുവിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു . കട്ടപ്പനയിൽ ഹോട്ടൽ നടത്തുന്ന ബാബുവും മരുമകനും തമ്മിൽ കുടുംബ പ്രശ്നം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു .



