ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘അസാനി’: കേരളത്തില്‍ ഒറ്റപ്പെട്ട വേനല്‍മഴക്കും സാധ്യത

Spread the love

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വച്ചു ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

video
play-sharp-fill

തുടര്‍ന്ന് വടക്കു ദിശയില്‍ സഞ്ചരിച്ച് മാര്‍ച്ച് 20 ഓടെ തീവ്രന്യൂന മര്‍ദ്ദമായും അടുത്ത ദിവസം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

വടക്ക്- വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാര്‍ച്ച് 22-ഓടെ ബംഗ്ലാദേശ് – മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുഴലിക്കാറ്റായി മാറിയാല്‍, ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലാകും ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക.

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട വേനല്‍മഴ തുടരാനും സാധ്യതയുണ്ട്.