ഇലക്ഷന്‍ പരസ്യങ്ങളില്‍ ബിജെപിയെ കൈയയച്ച് സഹായിച്ച്‌ ഫെയ്‌സ്ബുക്ക്; മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ചുള്ള പഠനത്തിലാണ് പുതിയ റിപ്പോർട്ട്

Spread the love

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: രാജ്യത്തെ മറ്റു പാര്‍ട്ടികളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ്‌ ഭരണകക്ഷിയായ ബിജെപിയില്‍ നിന്ന് ഫെയ്‌സ്ബുക്ക് പരസ്യ നിരക്ക് ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ട്.

video
play-sharp-fill

2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഉള്‍പ്പടെ 22 മാസത്തിനിടെ ഇന്ത്യയില്‍ നടന്ന പത്തില്‍ ഒമ്പത് തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ഫെയ്‌സ്ബുക്ക് വന്‍ ഇളവ് നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമായ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവും ആഡ് ഡോട്ട് വാച്ച് സ്ഥാപനവും നടത്തിയ സാമൂഹിക മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ചുള്ള പഠനത്തിലാണ് ഇക്കാര്യമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ഫെബ്രുവരി മുതല്‍ 2020 നവംബര്‍ വരെ ഫെയ്‌സ്ബുക്കില്‍ നല്‍കിയ 5,36,070 രാഷ്ട്രീയ പരസ്യങ്ങളുടെ ഡാറ്റ ഇവര്‍ വിശകലനം ചെയ്തു. രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മെറ്റ പ്ലാറ്റ്‌ഫോമുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുതാര്യത ടൂള്‍ വഴിയാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്.

ഒരു പരസ്യം പത്ത് ലക്ഷം തവണ കാണിക്കുന്നതിന് ബിജെപി സംഘടനകളുടെ പേജുകളില്‍ നിന്നും സ്ഥാനാര്‍ഥികളുടെ പേജുകളില്‍ നിന്നും ശരാശരി 41,844 രൂപയാണ് ഫെയ്‌സ്ബുക്ക് ഈടാക്കുന്നത്.

എന്നാല്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നിന്ന് ഇത്രയും തവണ പരസ്യം കാണിക്കുന്നതിന് 53,776 രൂപയാണ് ഈടാക്കുന്നത്. അതായത് ബിജെപിയില്‍ നിന്ന് ഇടാക്കുന്നതിനേക്കാള്‍ 29 ശതമാനം അധികം കോണ്‍ഗ്രസില്‍ നിന്ന് ഫെയ്‌സ്ബുക്ക് പരസ്യ നിരക്ക് ഈടാക്കുന്നുവെന്ന് ഇവരുടെ പഠനം പറയുന്നു.

കഴിഞ്ഞ 22 മാസക്കാലയളവില്‍ ബിജെപിയും അനുബന്ധ വ്യക്തികളും സംഘടനകളും 10.41 കോടി രൂപ ഫെയ്‌സ്ബുക്കില്‍ പരസ്യത്തിനായി വിനിയോഗിച്ചിട്ടുണ്ട്. 6.4 കോടി രൂപയാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ ചെലവഴിച്ചിട്ടുള്ളത്. ബിജെപിയില്‍ നിന്ന് ഈടാക്കുന്ന നിരക്കല്ല കോണ്‍ഗ്രസില്‍ നിന്നും ഈടാക്കുന്നത് എന്നത് കൊണ്ട് 1.17 കോടി രൂപ കോണ്‍ഗ്രസ് അധികമായി നല്‍കേണ്ടി വന്നിട്ടുണ്ട്.

ബിജെപിയെ പിന്തുണക്കുന്ന പരസ്യാദാതാക്കളില്‍ നിന്നും ഫെയ്‌സ്ബുക്ക് സമാനമായ രീതികളില്‍ തന്നെയാണ് നിരക്ക് ഈടാക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ബിജെപിയെ പിന്തുണക്കുന്ന
പരസ്യദാതാവില്‍ നിന്ന് 39,552 രൂപയാണ് പത്ത് ലക്ഷം വ്യൂസിന് ഫെയ്‌സ്ബുക്ക് ഈടാക്കിയത്. എന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന പരസ്യദാതാവില്‍ നിന്ന് ഇതേ വ്യൂസിന് 52,150 രൂപ ഇടാക്കി. നിരക്കിലുള്ള വ്യത്യാസം 32 ശതമാനം.