ഇത്തവണയും മാളികപ്പുറത്തിന് നിരാശ; ശബരിമലയിലേയ്ക്ക് വി.ഐ.പി. കന്നി അയ്യപ്പനെത്തുന്നു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന്റെ പേരിൽ സംഘർഷം തുടരുന്നതിനിടെ കേരള ഗവർണർ ജസ്റ്റിസ് പി സദാശിവം കന്നി അയ്യപ്പനായി ശബരിമലയിലേക്ക്. ഡിസംബറിലായിരിക്കും ഗവർണർ മലകയറുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗവർണറെ അനുഗമിക്കും. താൻ ഡിസംബറിൽ ശബരിമലക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെന്നും കൂടെ വരുമോ എന്നും കടകംപള്ളിയോട് ഗവർണർ ചോദിക്കുകയായിരുന്നു. ഒപ്പം വരാമെന്ന് മന്ത്രി മറുപടിയും നൽകി.

സന്നിധാനത്ത് പോലീസ് രാജാണെന്നും ഭക്തർ ഭയന്ന് അവിടേക്ക്
പോകുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും ആക്ഷേപിക്കുമ്പോഴാണ് ഗവർണറുടെതന്നെ മലകയറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലെ പൊലീസിന്റെ അമിത നിയന്ത്രണത്തിലും ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടിലും ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ ഗവർണറുടെ ശബരിമല സന്ദർശനം ഭക്തർ പ്രതീക്ഷയോടെയാണ് കാണുന്നത്.