
സ്വന്തം ലേഖിക
ആര്‍പ്പൂക്കര: റാണി റൈസ് ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ദുരൂഹത. അഞ്ച് പേര്‍ക്കാണ് തീ പിടുത്തതിൽ പൊള്ളലേറ്റത്.
പരിപ്പ് പുരമറ്റം അനില (54), ആര്‍പ്പൂക്കര ഭാവനമാലില്‍ അജിതാ തങ്കച്ചന്‍ (47), ആര്‍പ്പൂക്കര പൊങ്ങംകുഴിയില്‍ കരുണാകരന്‍ (75), ബീഹാര്‍ സ്വദേശികളായ ആദര്‍ശ് കുമാര്‍ (18), ശ്രീകുമാര്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ കരുണാകരന്‍, ശ്രീകുമാര്‍ എന്നിവരുടെ പൊള്ളല്‍ ഗുരുതരമാണ്.
ഇന്നലെ രാവിലെ പത്തോടെ പിണഞ്ചിറക്കുഴിയിലെ ഫാക്ടറിക്ക് സമീപം കൂട്ടിയിട്ടിരുന്ന ഉമിക്കു തീപിടിക്കുകയായിരുന്നു. വെല്‍ഡിംഗ് ജോലികള്‍ക്കിടെ തീപ്പൊരി തെറിച്ചാണ് ഉമിക്ക് തീ പിടിച്ചത്.
തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ തൊഴിലാളികള്‍ക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അഗ്‌നിശമന ഉപകരണങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഫാക്ടറി മാലിന്യങ്ങള്‍ തോട്ടിലേക്കൊഴുക്കി വിടുന്നതും പതിവാണ്. ഈ വെള്ളം മീനച്ചിലാറ്റിലേക്ക് ഒഴുകി ആറ്റിലെ വെള്ളവും മലിനമാവുന്നു.
വെള്ളം ഉപയോഗിക്കുന്നവരുടെ ശരീരം ചൊറിഞ്ഞു തടിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഇതിനെതിരെ പരാതിപ്പെട്ടാലും പ്രയോജമില്ലെന്നും ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ മടിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.



