ഒന്നര വയസുകാരിയുടെ കൊലപാതകം; കുഞ്ഞിന്റെ പിതാവിനെയും മുത്തശ്ശിയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും
സ്വന്തം ലേഖിക
കൊച്ചി: ഒന്നരവയസുകാരിയെ ഹോട്ടല്‍ മുറിയില്‍ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുത്തശ്ശി സിപ്‌സിയേയും പിതാവ് സജീവനെയും പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരെയും ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. സിപ്‌സിയെ തിരുവനന്തപുരത്ത് നിന്നും സജീവനെ അങ്കമാലിയില്‍ നിന്നുമാണ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലപ്പെട്ട ഒന്നരവയസുകാരി നോറയുടെ അമ്മ ഡിക്സിയുടെ പരാതിയെത്തുടര്‍ന്നാണ് സിപ്സിയേയും സജീവനെയും അറസ്റ്റ് ചെയ്തത്. കുട്ടിയെ സംരക്ഷിക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ അതില്‍ വീഴ്ചവരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
മാര്‍ച്ച് ഏഴിനാണ് സിപ്‌സിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസ് നോറയെ ഹോട്ടല്‍മുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്നത്. കുട്ടിയുടെ പിതൃത്വം ഏല്‍ക്കണം എന്നതിനെ ചൊല്ലി പ്രതിയും സിപ്‌സിയും തമ്മിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. സിപ്‌സിയും സജീവനും നിരവധി കേസുകളില്‍ പ്രതികളാണ്. കെഡി ലിസ്‌റ്റിലും പേരുളളയാളാണ് സിപ്‌സി.
ഇന്നലെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ ഇവര്‍ പൊലീസുകാരെ അസഭ്യം പറയുകയും സ്വയം വിവസ്ത്രയാകാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.