19 ലോകഭാഷകളില്‍ അക്ഷരമാല; ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൊടുപുഴ: 19 ലോകഭാഷകളില്‍ അക്ഷരമാല എഴുതി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് , ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവയില്‍ ഇടം നേടി മൂന്നാം ക്ലാസ് വിദ്യാർത്ഥി.

തൊടുപുഴ മൈലക്കൊമ്പ് സ്വദേശി മാധവ് കെ അനില്‍ എന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ ഭാഷകളും വിദേശ ഭാഷകളും ഉള്‍പ്പെടെ 19 ഭാഷകളില്‍ ഉള്ള അക്ഷരമാലകള്‍ എഴുതുകയും വായിക്കുകയും ചെയ്താണ് മാധവ് ഈ റെക്കോര്‍ഡിന് അര്‍ഹനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളം , തമിഴ് , ഹിന്ദി , തെലുങ്കു, ഗുജറാത്തി , ഗ്രന്ഥാ , സ്പാനിഷ് , ഉക്രെനിയന്‍ , റഷ്യന്‍ , കൊറിയന്‍ , തായ് , ഫ്രഞ്ച് , റൊമാനിയന്‍ , വിയറ്റ്നാമീസ് ,ജര്‍മന്‍ തുടങ്ങിയവ ഉള്‍പ്പെടെ ആണ് 19 ഭാഷകള്‍ എഴുതിയത്.

ഓണ്‍ലൈന്‍ ക്ലാസിന് ഇടക്കുള്ള സമയത്തു ഗൂഗിളില്‍ തേടി സ്വയം കണ്ടു പിടിച്ചു ആണ് ഇത്രയും ഭാഷകള്‍ സ്വായത്തം ആക്കിയത്. കുട്ടിയുടെ ഈ കഴിവ് കണ്ടിട്ട് ആണ് മാതാപിതാക്കള്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ടീമിനെ സമീപിച്ചത്.

റെക്കോര്‍ഡ് ടീമിന്റെ എല്ലാ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ടുള്ള ടെസ്റ്റുകള്‍ക്ക് ഒടുവിലാണ് റെക്കോര്‍ഡ് നൽകിയത്.

മൈലക്കൊമ്പ് കുന്നുംപുറത്തു വീട്ടില്‍ അനിൽകുമാറിന്റെയും ജിഷയുടെയും മകന്‍ ആണ് മാധവ്. കലൂര്‍ മേരിലാന്‍ഡ് പബ്ലിക് സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യര്‍ത്ഥി ആണ് . അതേ സ്കൂളില്‍ ഒന്നാം ക്ലാസിൽ പഠിക്കുന്ന വേദ കെ അനില്‍ ഏക സഹോദരി ആണ്.