സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച്‌ യുവതി മരിച്ചു. തിരൂര്‍ പുല്ലൂണി സ്വദേശി കിഴക്കേ പീടിയേക്കല്‍ ഷാജഹാന്റെ ഭാര്യ ഷീബയാണ് മരിച്ചത്.

ഇന്ന് വൈകീട്ട് നാലരയോടെ മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെട്ടിപ്പടിയില്‍നിന്ന് കോഴിക്കോട് റോഡില്‍ കുപ്പിവളവില്‍ എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് ഷീബ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചത്.

ലോറിയുടെ ടയറിനടിയില്‍പ്പെട്ട ഷീബ തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരപ്പനങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.