സ്കൂട്ടറിൽ പോയ എസ് ഐയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തി; അപകടം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ; നിർത്താതെ പോയ ബൈക്ക് കണ്ടെത്താൻ കഴിയാതെ പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അയർക്കുന്നം: സ്കൂട്ടറിൽ സഞ്ചരിച്ച എസ്ഐയെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തി. കോട്ടയം ഡിവൈഎസ്പി ഓഫീസിലെ എസ് ഐ ഉദയകുമാറി{52}നെയാണ് മണർകാട് കിടങ്ങൂർ റൂട്ടിൽ വച്ച് അമിതവേ​ഗത്തിലെത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തിയത്.

എസ് ഐയെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനുശേഷം നിർത്താതെപോയ ബൈക്ക് കണ്ടെത്താൻ കഴിയാതെ അന്വേഷണ ഉദ്യോ​ഗസ്ഥർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം രാത്രി ഏഴുമണിയോടെ മണർകാട് കിടങ്ങൂർ റൂട്ടിൽ ഒറവയ്ക്കൽ കുരിശു പള്ളിക്കു സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉദയകുമാർ.

എതിർദിശയിൽ വന്ന ബൈക്ക് ഉദയകുമാർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു. റോഡിലേക്ക് തെറിച്ചുവീണ ഉദയകുമാറിന് നട്ടെല്ലിനും, കൈയ്ക്കും പരിക്കേറ്റു.

നിർത്താതെപോയ ബൈക്ക് കണ്ടെത്താൻ പൊലീസ് സമീപത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.