
സ്വന്തം ലേഖകൻ
കോട്ടയം: ജവഹർ ബാലഭവൻ കോട്ടയം പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള കുട്ടികളുടെ ലൈബ്രറി കെട്ടിടത്തിൽ നിന്ന് മാറ്റുന്നതിന് അനുയോജ്യമായ വാടക കെട്ടിടം കണ്ടെത്താൻ സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജില്ലാ കളക്ടറെ
ചുമതലപ്പെടുത്തി .
ബാലഭവന്റെ ആവശ്യത്തിന് കെട്ടിടം പണിയുന്നതിന് സ്ഥലം കണ്ടെത്തി സർക്കാരിനെ അറിയിക്കാനും ചുമതലപ്പെടുത്തുന്ന കത്ത് അഡീഷണൽ സെക്രട്ടറി കെ. ജനാർദ്ദനൻ കളക്ടർക്ക് നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികൾക്കുള്ള പരിശീലന ക്ലാസുകളും അവധിക്കാല ക്ലാസുകളും കുട്ടികളുടെ ലൈബ്രറിയിൽ തുടരും. കൂടുതൽ പുസ്തകങ്ങളോടെ കുട്ടികളുടെ ലൈബ്രറിയും കളികോപ്പുകളോടെ പാർക്കും പൂന്തോട്ടവും ഈ മാസം നവീകരിക്കും.
മദ്ധ്യവേനൽ അവധിക്കാലത്ത് ഫോട്ടോഗ്രഫി ക്യാമ്പ്, ഫിലിം ഫെസ്റ്റിവൽ, വ്യക്തിത്വ വികസ ക്യാമ്പ്, അഭിനയ പരിശീലന ക്യാമ്പ്, ചിത്രരചനാ ,കാർട്ടൂൺ ക്യാമ്പ് എന്നിവ കുട്ടികളുടെ ലൈബ്രറിയിൽ നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.



