video
play-sharp-fill

ബഹുരാഷ്ട്ര കമ്പനികളെപോലും പിൻതള്ളി ബിജെപിയുടെ പരസ്യം

ബഹുരാഷ്ട്ര കമ്പനികളെപോലും പിൻതള്ളി ബിജെപിയുടെ പരസ്യം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ടെലിവിഷൻ ചാനലുകളിൽ കോർപറേറ്റ് കമ്പനികളെക്കാൾ കൂടുതൽ പരസ്യം നൽകി മുന്നിൽ നില്കുന്നത് ബിജെപിയുടെ പരസ്യം. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സാഹചര്യത്തിലാണ് ഏക ബ്രാൻഡ് പരസ്യത്തിൽ ബഹുരാഷ്ട്രകമ്പനികളെ അടക്കം കേന്ദ്രഭരണകക്ഷി പിന്തള്ളിയത്. നവംബർ 10 മുതൽ 16 വരെ ഒരാഴ്ച ബിജെപി ടെലിവിഷനുകളിൽ നൽകിയത് 22,099 പരസ്യങ്ങളാണ്.

രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ കമ്പനി നെറ്റ്ഫ്‌ളിക്‌സ് നൽകിയത് 12,951 പരസ്യങ്ങൾ മാത്രം. ട്രിവാഗോ-12,975, സന്തൂർ സാൻഡൽ-11,222, ഡെറ്റോൾ സോപ്പ്-9,487 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ളവർ നൽകിയ പരസ്യങ്ങളുടെ എണ്ണം. ആദ്യത്തെ 10 പേരുടെ പട്ടികയിൽ മറ്റൊരു രാഷ്ട്രീയകക്ഷിയുമില്ല. ബഹുബ്രാൻഡ് പരസ്യത്തിൽ ഹിന്ദുസ്ഥാൻ ലിവറാണ് ഒന്നാംസ്ഥാനത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജസ്ഥാൻ, തെലങ്കാന തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഡിസംബർ ഏഴുവരെ ഇത്തരത്തിൽ വിപണി പരസ്യം നൽകാനാണ് ബിജെപിയുടെ തീരുമാനം. മോഡിസർക്കാർ കഴിഞ്ഞ നാലരവർഷം പരസ്യത്തിനായി 5,000 കോടിയിൽപരം രൂപയാണ് ചെലവിട്ടത്. ഇതിനു പുറമെയാണ് ബിജെപിയുടെ പരസ്യങ്ങൾ. 2014ൽ ബിജെപിയുടെ പ്രചാരണത്തിനു നേതൃത്വം നൽകിയത് ബഹുരാഷ്ട്രകമ്പനിയായ ഒ ആൻഡ് എമ്മിന്റെ അനുബന്ധ സ്ഥാപനമായ സോഹോ സ്‌ക്വയറാണ്.